കുറച്ചു നാളുകൾക്ക് ശേഷമുള്ള യുവനടി പ്രയാഗ മാർട്ടിന്റെ ശക്തമായ തിരിച്ചുവരവാണ് സോഹൻസീനുലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ഡാൻസ് പാർട്ടിയിൽ. കൊച്ചി മേയറുടെ മകളായ റോഷ്നി എന്ന കഥാപാത്രമാണ് ചിത്രത്തിൽ പ്രയാഗ അവതരിപ്പിക്കുന്നത്. പ്രയാഗയും ഷൈൻ ടോം ചാക്കോയും അഭിനയിച്ച ദമാ ദമാ എന്ന ഗാനം ഇതിനകം തന്നെ പത്ത് ലക്ഷത്തിലേറേ പേരാണ് യുട്യൂബിൽ കണ്ടത്. അതിനു പിന്നാലെ ഇറങ്ങിയ ട്രെയിലറിലെ പ്രയാഗയുടെ ലുക്കും ഡാൻസും ആരാധകരെ ഏറെ ആകർഷിക്കുന്നുണ്ട്.
ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിക്കുന്ന ഡാൻസ് പാർട്ടിയുടെ ട്രെയിലർ പുറത്തിറങ്ങി ഉടനെ തന്നെ ട്രെന്റിംഗ് ആയിരുന്നു. അഞ്ച് ലക്ഷത്തിലധികം കാഴ്ച്ചക്കാരേയാണ് ആദ്യ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ അത് ആകർഷിച്ചത്. കോമഡി എന്റർടെയ്നറാണ് സിനിമ മനസിലാക്കിത്തരുന്ന ട്രെയിലറായിരുന്നു പുറത്തുവന്നത്. ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ, ജൂഡ് ആന്റണി, ശ്രദ്ധ ഗോകുൽ പ്രീതി രാജേന്ദ്രൻ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
#shinetomchacko#sreenathbhasi#VishnuUnnikrishnan#sohanseenulal#RejiProthasis#NaisyReji#prayagamartin#lena#RahulRaj#dancepartymovie#olgaproductions#dancers