Dance Party: ഡാൻസ് പാർട്ടിയിൽ ഒന്നിച്ച് വിഷ്ണുവും ഭാസിയും ഷൈൻ ടോമും ജൂഡും

Dance Party Malayalam Movie: ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഡാൻസ് പാർട്ടിയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നടനും സംവിധായകനുമായ സോഹൻ സീനുലാൽ ആണ്.

വിഷ്ണു ഉണ്ണികൃഷ്ണനും ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും ജൂഡ് ആന്റണിയും ആദ്യമായി ഒന്നിക്കുന്ന ഡാൻസ് പാർട്ടിയുടെ  സെക്കൻഡ്‌ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നടനും സംവിധായകനുമായ സോഹൻ സീനുലാൽ ആണ്.

റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കൊച്ചി നാഗരാതിർത്തിയിൽ ഡാൻസും പാർട്ടിയും തമാശകളുമൊക്കെയായി ജീവിക്കുന്ന ഒരു സംഘം ചെറുപ്പക്കാർക്കിടയിലുണ്ടാകുന്ന ഒരു ആകസ്മിക സംഭവവും, അതിനെ വളരെ രസകരമായി  തരണം ചെയ്യുവാനുള്ള ഇവരുടെ ശ്രമങ്ങളുമാണ് ഡാൻസ് പാർട്ടിയുടെ പ്രമേയം.

സംഗീതത്തിന് വളരെ പ്രാധാന്യം ഉള്ള  ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത് മലയാളത്തിലെ പ്രമുഖ സംഗീത സംവിധായകരായ രാഹുൽ രാജ്, ബിജിബാൽ, വി3കെ എന്നിവരാണ്. ​ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് സന്തോഷ്‌ വർമ്മയാണ്. സൗത്ത് ഇന്ത്യയിലെ പ്രഗൽഭനായ കോറിയോ​ഗ്രാഫറായ ഷെരീഫ് മാസ്റ്റർ ആണ് യുവാക്കളെ ത്രസിപ്പിക്കുന്ന തരത്തിൽ  ഡാൻസിനും പാട്ടിനും പ്രാധാന്യം നൽകി ഒരുങ്ങുന്ന ഡാൻസ് പാർട്ടിയുടെ  കോറിയോഗ്രാഫറായി എത്തുന്നത്.

Scroll to Top