‘ഡാൻസ് പാർട്ടി’യിൽ വിഷ്‍ണു ഉണ്ണികൃഷ്‍ണനും ഭാസിയും ഷൈനും, സെക്കൻഡ് ലുക്ക് പോസ്റ്റര്‍ പുറത്ത് – Asianet News

വിഷ്‍ണു ഉണ്ണികൃഷ്‍ണനും ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും ജൂഡ് ആന്റണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘ഡാൻസ് പാർട്ടി’. സോഹൻ സീനുലാലാണ് ചിത്രത്തിന്റെ സംവിധാനം. സോഹൻ സീനുലാലിന്റേതാണ് തിരക്കഥയും. ഇപ്പോള്‍ സെക്കൻഡ് ലുക്ക് പോസ്റ്റര്‍ ചിത്രത്തിന്റേതായി പുറത്തുവിട്ടിരിക്കുകയാണ്.

കൊച്ചി നാഗരാതിർത്തിയിൽ ഡാൻസും പാർട്ടിയും തമാശകളും ഒക്കെയായി ജീവിക്കുന്ന ഒരു സംഘം ചെറുപ്പക്കാർക്കിടയിൽ കടന്നുവരുന്ന ഒരു ആകസ്‍മിക സംഭവവും, അതിനെ വളരെ രസകരമായി  തരണം ചെയ്യുവാനുള്ള ഇവരുടെ ശ്രമങ്ങളുമാണ് ‘ഡാൻസ് പാർട്ടി’ പ്രമേയമാക്കുന്നത്. രാഹുൽ രാജും ബിജിബാലും വി3കെയുമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ബിനു കുര്യനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. യുവാക്കളെ ത്രസിപ്പിക്കുന്ന തരത്തിലുള്ള ഒരു ചിത്രം  ഡാൻസിനും പാട്ടിനും പ്രാധാന്യം നൽകി ഒരുമ്പോള്‍ ‘ഡാൻസ് പാർട്ടി’യുടെ  കോറിയോഗ്രാഫറായി എത്തുന്നത് സൗത്ത് ഇന്ത്യയിലെ തന്നെ പ്രഗൽഭനായ ഷെരീഫ് മാസ്റ്റർ ആണ്.

റെജി പ്രോത്താസിസും നൈസി റെജിയും ചിത്രം നിർമ്മിക്കുന്നു. പ്രൊഡക്ഷൻ കണ്‍ട്രോളർ സുനിൽ ജോസ്, മധു തമ്മനം. ഷഫീക്ക് കെ കുഞ്ഞുമോൻ ആണ് ചിത്രത്തിന്റെ പ്രൊജക്ട് കോർഡിനേറ്റർ. വി സാജനാണ് ചിത്രത്തിന്റെ എ‍ഡിറ്റര്‍.

ചിത്രത്തിൽ ലെന, പ്രയാഗ മാർട്ടിൻ, ശ്രദ്ധ ഗോകുൽ, സാജു നവോദയ , ഫുക്രു ,ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം , നാരായണൻകുട്ടി, പ്രീതി രാജേന്ദ്രൻ, ജോളി ചിറയത്ത്, സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, അമാര, ജിനി, സുശീൽ, ബിന്ദു, ഫ്രെഡ്‌ഡി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍ട്ട് സതീഷ് കൊല്ലം ആണ്. സൗണ്ട് ഡിസൈൻ ഡാൻ ജോസ്. മേക്കപ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം അരുൺ മനോഹർ,  കോ ഡയറക്ടർ പ്രകാശ് കെ മധു, ഡിസൈൻസ് കോളിൻസ് ലിയോഫിൽ, പിആർ& മാർക്കറ്റിംഗ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Read More: https://www.asianetnews.com/entertainment-news/vishnu-unnikrishnan-starrer-new-film-dance-party-poster-out-hrk-rzoold

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top