റോക്ക് സ്റ്റാർ ലുക്കിൽ ശ്രീനാഥ്‌ ഭാസി | Manorama Online

റോക്ക് സ്റ്റാർ ലുക്കിൽ സ്റ്റേജിലെത്തി ആരാധകരുടെ കയ്യടി നേടുന്ന ശ്രീനാഥ് ഭാസിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. ‘ഡാൻസ് പാർട്ടി’ സിനിമയുടെ പുതിയ പോസ്റ്ററിലാണ് സ്റ്റൈലിഷ് ലുക്കിൽ ഭാസി എത്തുന്നത്. കൊച്ചി നാഗരാതിർത്തിയിൽ ഡാൻസും പാട്ടും തമാശകളും ഒക്കെയായി ജീവിക്കുന്ന ഒരു സംഘം ചെറുപ്പക്കാർക്കിടയിൽ ആകസ്മികമായുണ്ടാകുന്ന ഒരു സംഭവവും, അതിനെ തരണം ചെയ്യാനുള്ള ശ്രമങ്ങളുമാണ് ഡാൻസ് പാർട്ടി പ്രമേയമാക്കുന്നത്.

ഓൾഗാ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവഹിച്ച് റെജി പ്രോത്താസീസ്, നൈസി റെജി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ വർക്ക് പുരോഗമിക്കുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നീ മൂന്ന്  താരങ്ങൾ നായകന്മാരായി  ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. ജൂഡ് ആന്റണി ചിത്രത്തിൽ മറ്റൊരു രസകരമായ വേഷം കൈകാര്യം ചെയ്യുന്നു.

പ്രയാഗാ മാർട്ടിൻ, ലെന, ശ്രദ്ധാ ഗോകുൽ , പ്രീതി രാജേന്ദ്രൻ ,സാജു നവോദയ, ഫുക്രു, മെക്കാർട്ടിൻ, ജോളി ചിറയത്ത്, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ബിനു തൃക്കാക്കര, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, അമാര, സിജി, സുശീൽ, ബിന്ദു, നസീർഖാൻ, അപ്പാക്ക, ഫ്രഡി, തിരു, സുരേഷ് നായർ, എൽദോ, സുമേഷ്, ഡോക്ടർ ശശികാന്ത്, വർഗീസ് എന്നിവരാണ് മറ്റു താരങ്ങൾ. 

ക്യാമറ ബിനു കുര്യൻ, എഡിറ്റിങ് വി.സാജൻ, സന്തോഷ് വർമയുടെ വരികൾക്ക് സംഗീത സംവിധാനം നിർവഹിക്കുന്നത് രാഹുൽ രാജ് ,ബിജിപാൽ, V3K എന്നിവരാണ്. കലാ സംവിധാനം സതീഷ് കൊല്ലം, കൊറിയോഗ്രാഫർ ഷെരീഫ് മാസ്റ്റർ, രാഹുൽ രാജാണ് പശ്ചാത്തല സംഗീതം.

പ്രൊഡക്‌ഷൻ കൺട്രോളർ സുനിൽ ജോസ്, പ്രൊജക്റ്റ്‌ ഡിസൈനർ മധു തമ്മനം, പ്രൊജക്ട് കോർഡിനേറ്റർ ഷഫീക്ക് കെ. കുഞ്ഞുമോൻ,  കൊ ഡയറക്ടർ പ്രകാശ് കെ മധു, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം അരുൺ മനോഹർ, സൗണ്ട് ഡിസൈൻ ഡാൻ ജോസ്, പ്രൊഡക്‌ഷൻ എക്സിക്യൂട്ടിവ് വിനോദ് വലിയമറ്റം, സ്റ്റിൽസ് നിദാദ് കെ.എൻ., ഡിസൈൻസ് കോളിൻസ് ലിയോഫിൽ, പിആർ–മാർക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ എ.എസ്. ദിനേശ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top