വൈറലായി പ്രയാ​ഗയുടെ സ്റ്റെപ്പുകൾ; ഡാൻസ് പാർട്ടി ട്രെയ്ലർ ട്രെന്റിം​ഗിൽ തുടരുന്നു.

കുറച്ചു നാളുകൾക്ക് ശേഷമുള്ള യുവനടി പ്രയാ​ഗ മാർട്ടിന്റെ ശക്തമായ തിരിച്ചുവരവാണ് സോഹൻസീനുലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ഡാൻസ് പാർട്ടിയിൽ. കൊച്ചി മേയറുടെ മകളായ റോഷ്നി എന്ന കഥാപാത്രമാണ് ചിത്രത്തിൽ പ്രയാ​ഗ അവതരിപ്പിക്കുന്നത്. പ്രയാ​ഗയും ഷൈൻ ടോം ചാക്കോയും അഭിനയിച്ച ദമാ ദമാ എന്ന ​ഗാനം ഇതിനകം തന്നെ പത്ത് ലക്ഷത്തിലേറേ പേരാണ് യുട്യൂബിൽ കണ്ടത്. അതിനു പിന്നാലെ ഇറങ്ങിയ ട്രെയിലറിലെ പ്രയാ​ഗയുടെ ലുക്കും ​ഡാൻസും ആരാധകരെ ഏറെ ആകർഷിക്കുന്നുണ്ട്.

ഓൾ​ഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിക്കുന്ന ഡാൻസ് പാർട്ടിയുടെ ട്രെയിലർ പുറത്തിറങ്ങി ഉടനെ തന്നെ ട്രെന്റിം​ഗ് ആയിരുന്നു. അഞ്ച് ലക്ഷത്തിലധികം കാഴ്ച്ചക്കാരേയാണ് ആദ്യ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ അത് ആകർഷിച്ചത്. കോമഡി എന്റർടെയ്നറാണ് സിനിമ മനസിലാക്കിത്തരുന്ന ട്രെയിലറായിരുന്നു പുറത്തുവന്നത്. ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി ഷൈൻ ടോം ചാക്കോ, പ്രയാ​ഗ മാർട്ടിൻ, ജൂഡ് ആന്റണി, ശ്രദ്ധ ​ഗോകുൽ പ്രീതി രാജേന്ദ്രൻ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

#shinetomchacko#sreenathbhasi#VishnuUnnikrishnan#sohanseenulal#RejiProthasis#NaisyReji#prayagamartin#lena#RahulRaj#dancepartymovie#olgaproductions#dancers

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top