ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ഡാൻസ് പാർട്ടി ഡിസംബർ 1ന് തീയ്യേറ്ററുകളിലെത്തും. കേരളത്തിലുടനീളം നൂറ്റിയമ്പതോളം തീയ്യേറ്ററുകളിലാണ് ചിത്രം റീലീസ് ചെയ്യുക. റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോ ചാക്കോ, പ്രയാഗ മാർട്ടിൻ, ജൂഡ് ആന്റണി, ശ്രദ്ധ ഗോകുൽ, ലെന തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അമേരിക്കൻ സ്റ്റേജ് ഷോക്ക് പങ്കെടുക്കാനായി തയ്യാറെടുക്കുന്ന ഡാൻസ് ടീമും അതിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന അനിക്കുട്ടനും അവന്റെ കൂട്ടുകാരും എല്ലാം ചേർന്നതാണ് ചിത്രം. ഒരു ഫാമിലി ഫൺ എന്റർടെയ്നർ മൂഡിലാണ് കഥ പോകുന്നത്. കൊച്ചി, ബാഗ്ലൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
ചിത്രത്തിലെ റീലസ് ചെയ്ത രണ്ട് ഗാനങ്ങൾക്കും ട്രെയിലറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. രാഹുൽ രാജ്, ബിജിബാൽ, വി3കെ എന്നിവർ സംഗീതം നൽകിയ ആറ് ഗാനങ്ങളാണ് ഡാൻസ്പാർട്ടിയിലെ മറ്റൊരു പ്രത്യേകത.