മെഡിക്കൽ ത്രില്ലറുമായി ഓൾഗ പ്രൊഡക്ഷൻസ്; അമൽ സി ബേബി ഒരുക്കുന്ന ദ ഡോണറിന്റെ ടൈറ്റിൽ ലോഞ്ച് ചെയ്തു.

ഡാൻസ് പാർട്ടിക്ക് ശേഷം ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രൊത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിക്കുന്ന രണ്ടാം ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറക്കി. നവാഗതനായ അമൽ.സി ബേബി സംവിധാനം ചെയ്യുന്ന സിനിമക്ക് ദി ഡോണർ എന്നാണ് പേര്. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ടൈറ്റിൽ ലോഞ്ച് നിർവഹിച്ചു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദിലീപ് കുര്യൻ ആണ്. സ്വതന്ത്രം അർദ്ധ രാത്രിയിൽ എന്ന ചിത്രത്തിന് ശേഷം ദിലീപ് എഴുതുന്ന തിരക്കഥയാണ് ഇത്. മിഥുൻ മാനുവൽ ഉൾപ്പടെയുള്ള സംവിധായകരുടെ സഹായി ആയിരുന്നു അമൽ സി ബേബി.

ആദ്യ ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പേ അടുത്ത ചിത്രം പ്രഖ്യാപിച്ച ഓർഗ പ്രൊഡക്ഷൻസിനെ ബി ഉണ്ണികൃഷ്ണൻ അഭിനന്ദിച്ചു. മലയാള സിനിമ മേഖലയോടുള്ള വിശ്വാസം ആണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

പ്രീ പ്രൊഡക്‌ഷൻ ജോലികൾ ആരംഭിച്ച ഡോണറിന്റെ മറ്റ് പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top